വിസാ ചട്ടങ്ങള്‍ ലംഘിച്ചു; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പാസ്പോര്‍ട്ട് റദ്ദാക്കും

എറണാകുളം: വിസാ ചട്ടങ്ങള്‍ ലംഘിച്ചെന്ന എന്‍ഐഎ കണ്ടെത്തലിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പാസ്പോര്‍ട്ട് റദ്ദാക്കും. പി.കോയ, ഇഎം അബ്ദുള്‍ റഫ്മാന്‍ തുടങ്ങിയവരുടെ പാസ്പോര്‍ട്ടാണ് ആദ്യം റദ്ദാക്കുക.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍.ഐ.എ എട്ടോളം സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുകയാണ്. ചില സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ നേരിട്ടും ചിലയിടങ്ങളില്‍ എന്‍.ഐ.എ നിര്‍ദേശം അനുസരിച്ച് സംസ്ഥാന പോലീസുമാണ് പരിശോധന നടത്തുന്നത്.