യോഗ ഇൻസ്ട്രക്ടർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നിരണം ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ്മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാസം 8000 രൂപ നിരക്കിൽ 40 വയസിൽ താഴെ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നോ ഗവൺമെന്റിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗപരിശീലന സർട്ടിഫിക്കറ്റോ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള യോഗ പി ജി സർട്ടിഫിക്കറ്റോ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഎൻവൈഎസ്, എംഎസ്‌സി (യോഗ), എം ഫിൽ (യോഗ)സർട്ടിഫിക്കറ്റോ ഉള്ളവർക്ക് വെളളപേപ്പറിൽ തയ്യാറാക്കിയ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം അപേക്ഷിക്കാം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ നാല്. അപേക്ഷ അയക്കേണ്ട വിലാസം:-മെഡിക്കൽ ഓഫീസർ, ഗവ. ഗവ.ആയുർവേദ ഡിസ്‌പെൻസറി, നിരണം, പത്തനംതിട്ട 689 621.