വിഴിഞ്ഞം: സിപിഎം ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്‌നത്തില്‍ സിപിഎം ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടശേഷം സമരസമിതി അറിയിച്ചു.

‘മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനങ്ങളിലേക്ക് എത്താമെന്നറിയിച്ചു. വിഷയത്തില്‍ അതിരൂപതയ്ക്ക് തുറന്ന മനസാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ തിങ്കളാഴ്ച്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണ്. ആശങ്കകള്‍ അവസാനിക്കുമെങ്കില്‍ സമവായം സാധ്യമാണ്’- സമരസമിതി വ്യക്തമാക്കി.