കൊച്ചി: യൂട്യൂബ് ചാനല് അവതാരക നല്കിയ പരാതിയുടെ അടിസ്ഥാനത്തില് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടന് ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി മരട് പൊലീസ് കേസെടുത്തു.
‘ചട്ടമ്ബി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്കിയ പരാതി. അഭിമുഖത്തിനിടെ യാതൊരു പ്രകോപനമില്ലാതെ തന്നോടും ക്യാമറ ക്രൂവിനോടും മോശമായി സംസാരിച്ചുവെന്നും മോശം വാക്കുകള് ഉപയോ?ഗിച്ചുവെന്നും പരാതിയില് പറയുന്നു. വനിത കമ്മീഷനിലും യുവതി പരാതി നല്കിയിരുന്നു.
പരാതിക്കാരിയുടെ മൊഴി നേരത്തെ തന്നെ പൊലീസ് എടുത്തിരുന്നു. വരും ദിവസങ്ങളില് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

