മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് കപ്പ അല്ലെങ്കിൽ മരച്ചീനി. അന്നജം, പൊട്ടാസ്യം, സോഡിയും തുടങ്ങിയ ഘടകങ്ങൾ കപ്പയിലുണ്ട്. കപ്പയുടെ ഔഷധസാദ്ധ്യതകൾ പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. സിക്കിൾസെൽ അനീമിയയ്ക്ക് പ്രതിവിധിയായി കപ്പയുടെ ഉപയോഗം ശുപാർശ ചെയ്യുന്നുണ്ട്.
കപ്പയിലെ വിഷാംശമായ ഗ്ലൈകോസൈഡുകൾ കാൻസർ രോഗത്തെ ചെറുക്കാൻ ഫലപ്രദമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പയിൽ കൊളസ്ട്രോൾ ഒട്ടുമില്ല. ഹൃദയത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. കപ്പയിൽ ധാരാളമുള്ള അന്നജം സൂക്രോസിന്റെ രൂപത്തിലാണുള്ളത്. 100 ഗ്രാം കപ്പയിൽ 7 മുതൽ 8 ശതമാനം വരെ അന്നജം അടങ്ങിയിട്ടുണ്ട്. സൂക്രോസ് ഊർജ്ജമായി മാറുന്നു. കപ്പ ഊർജ്ജദായകമാണ്. കപ്പയിലെ നാരുകൾ ഏറെ നേരം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.
കപ്പയിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനത്തിനു സഹായിക്കുന്നു. കുടലിലെ വേദന ഇല്ലാതാക്കുന്നു, കോളോറെക്ടൽ ക്യാൻസറിൽ നിന്ന് സംരക്ഷണമേകുന്നു. മലബന്ധം അകറ്റുന്നു. കപ്പയിലെ അയൺ, കാൽസ്യം, വൈറ്റമിൻ കെ എന്നിവ എല്ലുകൾക്ക് സംരക്ഷണം നൽകുന്നു. വിളർച്ച തടയുന്നു. കപ്പയിൽ ഇരുമ്പ് ധാരാളമുണ്ട്. മകോപ്പറും ഉണ്ട്. ഇത് അരുണരക്താണുക്കളുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നു. കപ്പയിലടങ്ങിയ പൊട്ടാസ്യം, രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന ഒരു ധാതുവാണ്.

