സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധിയില്ല

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കും. ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ ശനികളും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തിക്കുക. മാസത്തില്‍ ഒരു ശനിയാഴ്ച വീതം പ്രവൃത്തി ദിവസമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം, 1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. അക്കാദമിക വര്‍ഷത്തില്‍ അധ്യയന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒരു ശനിയാഴ്ച സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമല്ല.