ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കെ വാസുകിയ്ക്ക് ലാൻഡ് റവന്യൂ കമ്മിഷണറായി നിയമനം

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെ വാസുകിയ്ക്ക് ലാൻഡ് റവന്യൂ കമ്മിഷണറായി സംസ്ഥാന സർക്കാർ നിയമനം നൽകി. വിശ്വനാഥ് സിൻഹയാണ് പുതിയ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി.

രത്തൻ ഖേൽക്കറിനെ ടാക്‌സ്, എക്‌സൈസ് വകുപ്പ് സെക്രട്ടറിയായും ജാഫർ മാലിക്കിന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമനം നൽകി.