രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന് പ്രിയങ്ക ഗാന്ധി കേരളത്തിലേക്കെന്ന് കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ്. യാത്ര 275 കിലോമീറ്റര് ദൂരം പിന്നിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള് എല്ലാ പാര്ട്ടി പ്രവര്ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്ത്തു. ഒക്ടോബര് 17ന് നടക്കുന്ന കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഭാരത് ജോഡോ യാത്രയില് കൊച്ചിയില് സച്ചിന് പൈലറ്റും അണി ചേര്ന്നു. ‘രാഹുല്ഗാന്ധി തന്നെ കോണ്ഗ്രസ് അധ്യക്ഷനാകണമെന്നാണ് താല്പര്യം. പാര്ട്ടി പ്രവര്ത്തകരുടെ വികാരമാണ് പി സി സികള് വഴി എ ഐ സി സിയെ അറിയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുല് ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ട്’- സച്ചിന് പൈലറ്റ് വ്യക്തമാക്കി.

