ഇ-ഹെൽത്തിൽ ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് നിയമനം

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ ബി.എസ്.സി/ എം.എസ്.സി/ ബിടെക്/ എം.സി.എ (ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) എന്നിവയാണ് യോഗ്യത.

ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്താം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 24. അഭിമുഖത്തിന് പങ്കെടുക്കേണ്ട തീയതി ആദ്യ പടി ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷം അറിയിക്കും.

അതേസമയം, മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷന് കീഴിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ – ചെന്നൈ, ദക്ഷിണ മേഖലയിലേക്ക് ജൂനിയർ അസിസ്റ്റന്റ് (ഫയർസർവീസ്, ഓഫീസ്), സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട് ) എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. എക്സ്- സർവീസുകാർക്ക് കൂടി സംവരണം ചെയ്തിട്ടുള്ള പ്രസ്തുത ഒഴിവുകളിലേക്ക് www.aai.areo എന്ന വെബ്സൈറ്റ് വഴി അർഹരായവർക്ക് സെപ്തംബർ 30 ന് മുൻപായി അപേക്ഷ സമർപ്പിക്കാം.