റാഗി കഴിക്കാം; ആരോഗ്യം നേടാം…..

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് റാഗി. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും സമ്പന്ന ഉറവിടമാണിത്. റാഗി കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കും.

കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനും റാഗി കഴിക്കുന്നത് വളരെ നല്ലതാണ്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് റാഗി.

ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർ റാഗി കഴിക്കുന്നത് വളരെ ഉത്തമമാണ്. ഇതിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ്, ആന്റി ഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ റാഗിയിലുണ്ട്. പ്രമേഹ രോഗികൾ റാഗി കഴിക്കുന്നതും പ്രയോജനപ്രദമാണ്. പതിവായി റാഗി കഴിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെ അധിക കൊഴുപ്പ് കളയാനും റാഗി സഹായിക്കുന്നു.