ഗവര്‍ണര്‍ക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

‘ഹൈക്കോടതി സിറ്റിങ് ജഡ്ജി വിഷയത്തില്‍ അന്വേഷണം നടത്തണം. നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ നടന്നത് ആസൂത്രിമായ ആക്രമണമാണ്. ഐപിസി പ്രകാരം ഗവര്‍ണറെ തടയാന്‍ പാടില്ല. പ്രതിപക്ഷ നേതാവ് സതീശന്‍ മന്ത്രിസഭയില്‍ അംഗമാകുന്നതാണ് നല്ലത്. സതീശന്‍ സ്വയം പരിഹാസ്യനാകുകയാണ്’- സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.