ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ രംഗം ആത്മനിർഭരമാക്കാനുള്ള പ്രവർത്തനം ആരംഭിക്കാൻ സൈന്യം. നിലവിൽ സൈന്യത്തിന് അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന എല്ലാ ഉപകരണങ്ങളും നിർമ്മിക്കാൻ സൈന്യം വ്യവസായ സ്ഥാപനങ്ങളെ ക്ഷണിച്ചു.
തോക്കുകൾ, മിസൈലുകൾ, ഡ്രോണുകൾ, വാർത്താവിനിമയ സംവിധാനങ്ങൾ, കവചിത വാഹനങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ, യുദ്ധമേഖലയിൽ ഊർജ്ജോൽപ്പാദനത്തിനും വിതരണത്തിനുമുള്ള സംവിധാനങ്ങൾ എന്നിവ നിർമ്മിക്കാനാണ് സൈന്യം പദ്ധതിയിടുന്നത്. തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങൾ നിർമ്മിച്ച് ശീലമുള്ള എല്ലാ സ്ഥാപനങ്ങളോടും സൈന്യവുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
വ്യവസായ ശാലകളെ സൈന്യം തെരഞ്ഞെടുക്കുന്നത് സുതാര്യമായ ടെണ്ടർ നടപടികളിലൂടെയായിരിക്കും.

