സൂര്യാതാപത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ ഉപയോഗിക്കുന്നവയാണ് സൺസ്ക്രീൻ. ചർമ്മത്തെ അകാല വാർധക്യത്തിൽ നിന്നും സംരക്ഷിക്കാനും ഇത് ഉപയോഗിക്കുന്നത് സഹായിക്കും.
പകൽ സമയത്ത് മുഖത്തും ശരീരത്തിലും സൺസ്ക്രീൻ പുരട്ടുന്നത് പ്രധാനമാണ്. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്. സ്കിൻ ക്യാൻസർ വരാനുള്ള സാധ്യതയും സൺസ്ക്രീൻ കുറയ്ക്കും. ഓസോൺ പാളിയുടെ ശോഷണം കാരണം, ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തെ എളുപ്പത്തിൽ നശിപ്പിക്കുന്നു. എന്നാൽ, സൺസ്ക്രീൻ ഉപയോഗിക്കുന്നത് സൂര്യതാപത്തിൽ നിന്ന് സംരക്ഷണം നൽകും.
ഫ്ളൂറസെന്റ് ലൈറ്റുകളും കമ്പ്യൂട്ടറിൽ നിന്നുള്ള വെളിച്ചം പോലും ചർമ്മത്തെ ദോഷകരമായി ബാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ചെറുക്കാനും സൺസ്ക്രീൻ സഹായിക്കുന്നു. സൂര്യ വെളിച്ചം, ഫ്ളൂറസെന്റ് എന്നിവ മെലാസ്മ എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇരുണ്ട ചർമ്മമുള്ളവരിലാണ് മെലാസ്മ കൂടുതലായി കാണപ്പെടുന്നത്. ഇതിനും സൺസ്ക്രീൻ മികച്ച പരിഹാരമാണ്.

