ഹെല്‍മെറ്റ് നിര്‍ബന്ധം; സൈക്കിള്‍ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സൈക്കിള്‍ യാത്രികര്‍ കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി.

മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

രാത്രിയില്‍ യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്ളക്റ്ററുകള്‍ ഘടിപ്പിക്കണം.

മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം.

യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്ളക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.

അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുത്.

സൈക്കിള്‍ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം.