തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. സെപ്തംബർ 22ന് രാവിലെ 10.30ന് തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2330736 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
അതേസമയം, അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ – വാട്ടർ സപ്ലൈ, ഡെപ്യൂട്ടി മിഷൻ ഡയറക്ടർ – യൂസ്ഡ് വാട്ടർ, എൻവിയോൺമെന്റൽ എക്സ്പെർട്ട് കം ഹൈഡ്രോ ജിയോളജിസ്റ്റ്, ഇൻഫ്രാ സ്ട്രക്ച്ചർ കം വാട്ടർ എക്സ്പെർട്ട് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബർ 26. കൂടുതൽ വിവരങ്ങൾക്ക് www.amrutkerala.org സന്ദർശിക്കാം. ഫോൺ – 0471 2320530.

