തിരുവനന്തപുരം: ജില്ലയിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി തിരുവനന്തപുരം കോര്പ്പറേഷന്റെ തീവ്രവാക്സിനേഷന് പദ്ധതി ഇന്ന് തുടങ്ങും. 15 മൃഗാശുപത്രികള് കേന്ദ്രീകരിച്ച് വളര്ത്തു നായ്ക്കള്ക്ക് സൗജന്യ പേവിഷ വാക്സിനും വളര്ത്തുനായ്ക്കളുമായി എത്തുന്നവര്ക്ക് വാക്സിനേഷന് സ്ഥലത്ത് വച്ച് വളര്ത്തുമൃഗ ലൈസന്സും നല്കാന് തീരുമാനമായി.
തീവ്രകര്മ്മ പദ്ധതി രാവിലെ 9 മണിക്ക് തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രന് വട്ടിയൂര്ക്കാവ് മൃഗാശുപത്രിയില് ഉദ്ഘാടനം ചെയ്തു. നാളെയും മറ്റന്നാളും വളര്ത്തുനായക്കള്ക്കായുള്ള കുത്തിവെപ്പും ലൈസന്സ് വിതരണവും തുടരും. അതിന് പിന്നാലെ, വാക്സിന് എടുക്കാത്തതും ലൈസന്സ് ഇല്ലാത്തവരുമായ ഉടമകള്ക്കെതിരെ നിയമനടപടികള് സ്വീകരിക്കും.
അതേസമയം, ഈ മാസം 25 മുതല് ഒക്ടോബര് 1 വരെ തെരുവ് നായ്ക്കള്ക്കും പ്രതിരോധ കുത്തിവെപ്പ് നല്കും. ഒരു ദിവസം 12 വാര്ഡുകളിലെ ഹോട്സ്പോട്ടുകള് കേന്ദ്രീകരിച്ചാവും പ്രതിരോധ കുത്തിവെപ്പ്.

