ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത്…

ചുണ്ടുകൾ ഭംഗിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകൾ. വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പല പെൺകുട്ടികളും ലിപ്സ്റ്റിക് ഇടുമെങ്കിലും ശരിയായ രീതിയിൽ ഇടാറില്ല. ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുമ്പോൾ ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വരണ്ട ചുണ്ടുകളിൽ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ വൃത്തിയാക്കിയ ശേഷം മാത്രം ലിപ്സ്റ്റിക് ഇടുന്നതാണ് നല്ലത്. പരുക്കൻ ലിപ്സ്റ്റിക്കുകൾ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധിക നേരം നീണ്ടു നിൽക്കില്ല. അതിനാൽ ദീർഘനേരം നിലനിൽക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ബ്രഷ് ഉപയോഗിച്ച് വേണം എപ്പോഴും ലിപ്സ്റ്റിക് ഇടാൻ. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീർഘനേരം നിലനിൽക്കും. ലിപ്സ്റ്റിക് അധികമായി എന്നു തോന്നിയാൽ ഒരു ടിഷ്യുപേപ്പർ ഉപയോഗിച്ച് അധികം വന്ന ലിപ്‌സറ്റിക് നീക്കം ചെയ്യണം. മുഖത്തിന്റെ നിറത്തേക്കാൾ അൽപം കൂടി മുന്നോട്ടു നിൽക്കുന്ന നിറം വേണം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കേണ്ടത്.