ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ബോയിലർ പ്രവർത്തനത്തിലും അറ്റകുറ്റപ്പണിയിലും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 31.03.2022 ന് 35 വയസ് കവിയരുത്. പ്രതിമാസം 30,000 രൂപ ശമ്പളം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ ഏഴിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
അതേസമയം, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികയിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.
അപേക്ഷകൾ സെപ്റ്റംബർ 30 വൈകിട്ട് അഞ്ചിനകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2319122, 2315133, 2315122. ഇ-മെയിൽ: kscminorities@gmail.com.

