ബോളിവുഡിന്റെ രക്ഷകനായി ‘ബ്രഹ്മാസ്ത്ര’; ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഒന്നാമത്‌

വന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീഴുന്ന കാഴ്ചയായിരുന്നു ബോളിവുഡില്‍ ഈയിടെയായി കണ്ടിരുന്നത്. എന്നാല്‍ ഏറ്റവുമൊടുവിലെത്തിയ ‘ബ്രഹ്മാസ്ത്ര’ ബോളിവുഡിന്റെ രക്ഷയായി മാറുന്നതാണ് ഇപ്പോള്‍ കാണുന്നത്. ‘ബ്രഹ്മാസ്ത്ര’യുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവന്നിരിക്കുന്നത് ബോളിവുഡിന് ആശ്വാസം പകരുന്ന കണക്കുകളുമായിട്ടാണ്.

ആഗോള അടിസ്ഥാനത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്തത്.

ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ എത്തിയത്. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമായ ‘ബ്രഹ്മാസ്ത്ര’ ആദ്യ ദിനം ലോകമെമ്ബാടും നിന്നുമായി 75 കോടിയാണ് കളക്ഷന്‍ ആണ് നേടിയത്. അമിതാഭ് ബച്ചനും ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്.