കശ്മീരിലെ തീവ്രവാദികളോട് ആയുധം ഉപേക്ഷിക്കാന്‍ അഭ്യര്‍ഥനയുമായി ഗുലാം നബി ആസാദ്

ശ്രീനഗര്‍: ഇടക്കിടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയായ കശ്മീര്‍ താഴ്‌വരയിലെ തീവ്രവാദികളോട് ആയുധം ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിച്ച് ഗുലാം നബി ആസാദ്. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തോക്ക് സംസ്‌കാരം തലമുറകളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ ഇനിയും യുവാക്കള്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കെതിരേയും ഭീകരവാദികളുടെ വധഭീഷണിയുണ്ടായിട്ടുണ്ട്. എന്നാല്‍, സമാധാനത്തിന്റെ പാതയിലേക്കുള്ള എന്റെ യാത്രയെ ഒരു ഭീഷണിക്കും തകര്‍ക്കാനാവില്ല’- ഗുലാം നബി ആസാദ് വ്യക്തമാക്കി.

അതേസമയം, പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പായി കശ്മീരില്‍ പൊതുജനസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.