‘അവതാര്‍’ നാലാം ഭാഗം? ആരാധകര്‍ക്ക് സര്‍പ്രൈസുമായി ജെയിംസ് കാമറൂണ്‍

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമാണ് ‘അവതാര്‍ 2’. ഇപ്പോഴിതാ അവതാര്‍ നാലാം ഭാഗത്തിന്റെ നിര്‍മാണം ആരംഭിച്ചു എന്നാണ് ജെയിംസ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. അവതാര്‍ രണ്ടാം ഭാഗത്തിന്റെ അനസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പണികളിലാണ് എന്നും സിനിമ ബിഗ് സ്‌ക്രീനില്‍ എത്തുന്നതില്‍ വളരെ ആകാക്ഷയുണ്ട് എന്നും കാമറൂണ്‍ പറഞ്ഞു. ഡി23 എക്‌സ്‌പോ 2022 ല്‍ നടന്ന ചടങ്ങില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വരാനിരിക്കുന്ന തുടര്‍ഭാഗത്തിന്റെ ദൃശ്യങ്ങളില്‍ ചിലത് ത്രീഡിയില്‍ പ്രേക്ഷകര്‍ക്കായി ചടങ്ങില്‍ പ്രദര്‍ശിപ്പിപ്പിക്കുകയും ചെയ്തു. അവതാറിന്റെ ഭാവി പദ്ധതികളെക്കുറിച്ചും കാമറൂണ്‍ സംസാരിച്ചു. ‘അവതാര്‍: ദി വേ ഓഫ് വാട്ടറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ മികച്ചതായി തുടരുന്നു. സിനിമയുടെ ചില രംഗങ്ങളേയും സാഹചര്യത്തേയും അടിസ്ഥാനമാക്കി രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ചാണ് ചിത്രീകരിച്ചത്.’ കാമറൂണ്‍ വ്യക്തമാക്കി.

അതേസമയം അവതാര്‍ ഒന്നാം ഭാഗം വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്. 4കെ ദൃശ്യമികവോടെയാണ് ചിത്രം റീ റിലിസിനെത്തുന്നത്. സീരിസിലെ രണ്ടാം ഭാഗമായ ‘ദ വേ ഓഫ് വാട്ടര്‍’ ക്രിസ്മസ് റീലിസിനൊരുങ്ങുമ്‌ബോഴാണ് ആരാധകര്‍ക്ക് ഇരട്ടി മധുരമായി റീ റിലിസ്. സെപ്റ്റംബര്‍ 23 നാണ് സിനിമ തിയേറ്റുറുകളില്‍ എത്തുക. 2.84 ബില്യണ്‍ ഡോളറാണ് അവതാറിന്റെ ഇതുവരെയുള്ള കളക്ഷന്‍.