ഒരാഴ്ചത്തെ സന്ദർശനം; പ്രകാശ് ജാവദേക്കർ കേരളത്തിലേക്കെത്തുന്നു

ന്യൂഡൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കേരളത്തിലേക്കെത്തുന്നു. ഒരാഴ്ചത്തെ സന്ദർശനത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്. ആദ്യം കൊച്ചിയിലും പിന്നീട് കോട്ടയത്തും തുടർന്ന് തിരുവനന്തപുരത്തും അദ്ദേഹം സന്ദർശനം നടത്തും. കേരളത്തിന്റെ ചുമതല ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ഘടകത്തിന്റെ ചുമതല ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം കേരളം സന്ദർശിക്കാനെത്തുന്നത്. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകിയിരുന്നു. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബിജെപി മുതിർന്ന നേതാക്കൾക്ക് നൽകിയത്.

തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോന് നൽകി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കായിരിക്കും. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നൽകിയിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെയും മാറ്റിയിരുന്നു.