ഓണത്തിന് ചെലവ് കൂടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി

ഓണത്തിന് അല്‍പം ചെലവ് കൂടിയെങ്കിലും സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

‘ഖജനാവിന് അപകടമില്ല. ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ല. സംസ്ഥാന വിഹിതം കേന്ദ്രം നല്‍കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളയും ശ്വാസംമുട്ടിക്കുന്നു. വിഹിതം വെട്ടിക്കുറക്കുകയാണ്. ലോക മാതൃകകള്‍ കണ്ടുപഠിക്കാന്‍ വിദേശ യാത്രകള്‍ അത്യാവശ്യമാണ്. വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. ലോകത്തുള്ള കാര്യങ്ങള്‍ കാണാന്‍ നമ്മള്‍ പോകണം. അത് പഠിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല ചര്‍ച്ച ചെയ്യേണ്ടത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചര്‍ച്ച ചെയ്യേണ്ടത്. ഒമാനിലെക്കാള്‍ കൂടുതല്‍ ബെന്‍സ് കാറുകള്‍ വാങ്ങിയ സ്ഥലമാണ് കേരളം. പ്ലാനിംഗ് ബോര്‍ഡ് ഉള്ളത് തന്നെയാണ് നല്ലത്. ആസൂത്രണ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്’- ധനമന്ത്രി ചൂണ്ടിക്കാട്ടി.