തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളർത്തുകയാണ് ബിജെപിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരള പര്യടനത്തിലെ രണ്ടാം ദിവസത്തെ സമാപനയോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാഹുൽ വിമർശനം ഉന്നയിച്ചു. മുണ്ട് മോദിയെന്നായിരുന്നു കോൺഗ്രസ് പിണറായി വിജയനെ പരിഹസിച്ചത്. അതേസമയം, വിഴിഞ്ഞം സമര നേതാക്കൾ പ്രതിഷേധ സമരത്തിന് പിന്തുണ തേടി ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. വിവിധ സാംസ്കാരിക- സാമുദായിക നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ. ഓമക്കുട്ടിയും കാവാലും ശ്രീകുമാറും കൂടിക്കാഴ്ചക്കിലെ ഗാനം ആലപിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്തു. സംവിധായൻ അടൂർ ഗോപാലകൃഷ്ണനും രാഹുൽ ഗാന്ധിയെ കണ്ടിരുന്നു.
വലിയ സ്വീകരണമാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തിൽ നിന്നും ലഭിക്കുന്നത്.

