സ്റ്റെനോഗ്രാഫർ തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഡിടിപി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വകുപ്പ് മേലധികാരിയിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതം 15 ദിവസത്തിനകം ദി ചെയർമാൻ, അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവെൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

അതേസമയം, പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ – 2 ഒഴിവ് (എരുമപ്പെട്ടി ഐടിഐ), സർവേയർ – 1 ഒഴിവ് (എങ്കക്കാട് ഐടിഐ) എന്നീ തസ്തികകൾക്ക് 3 വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. 3 വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവർക്ക് പുല്ലൂറ്റ് ഐടിഐയിലും നടത്തറ ഐടിഐയിലുമുള്ള കാർപെന്റർ ഒഴിവിലേക്ക് അപേക്ഷിക്കാം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റയും അസ്സൽ സർടിഫിക്കറ്റുകളും കോപ്പികളും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. ഫോൺ: 0495 2371451, 0495 2461898.