തിരുവനന്തപുരം: വീണ്ടും സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ഡോക്ടർമാർ. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്.
കെജിഎംഒ നാളെ പ്രതിഷേധദിനം ആചരിക്കും. ഒക്ടോബർ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനും സംഘടന തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ ഉറപ്പുകൾ എട്ടു മാസമായിട്ടും നടപ്പായില്ലെന്നാണ് സംഘടന പരാതിപ്പെടുന്നത്.

