ഗവര്‍ണര്‍ അട്ടപ്പാടിയിലേക്ക്; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ അതൃപ്തി

കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അട്ടപ്പാടിയിലേക്ക്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. ഇതിന്റെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദര്‍ശനം. സമാപന ചടങ്ങില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതില്‍ രാജ്ഭവന്‍ അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്നതിനാലാണ് ഗവര്‍ണറെ ക്ഷണിക്കാത്തതെന്നാണ് ആരോപണം

എന്നാല്‍, സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാന്‍ വിശിഷ്ടാതിഥിയായി ഗവര്‍ണര്‍ സകുടുംബം പങ്കെടുക്കുകയാണ് പതിവ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിക്കാറുണ്ട്.