ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മകന് ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.
സ്കോട്ട്ലന്‍ഡിലെ ബെല്‍മോര്‍ കൊട്ടാരത്തില്‍ വച്ച് സെപ്തംബര്‍ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന് ഭരിച്ച ഭരണാധികാരിയായിരുന്നു എലിസബത്ത്. കിരീടധാരണത്തിന്റെ 70ാം വര്‍ഷത്തിലാണ് രാജ്ഞി വിടപറഞ്ഞത്. രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാള്‍സ് മൂന്നാമന് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ജനങ്ങളെ സേവിക്കാനായി ജീവിതം മാറ്റിവച്ചയാളായിരുന്നു മാതാവ് എലിസബത്ത് രാജ്ഞിയെന്നും സ്വന്തം കടമകള്‍ നിര്‍വഹിക്കാനായി അവര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചിരുന്നുവെന്നുമായിരുന്നു അദ്ദേഹം അനുസ്മരിച്ചു.
അതേസമയം, ബ്രിട്ടനില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവെന്ന പ്രത്യേകതയും എഴുപത്തിമൂന്നുകാരനായ ചാള്‍സിന് സ്വന്തം.

