ന്യൂഡൽഹി: അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദം റഗുലർ ബിരുദത്തിന് തുല്യമായി കണക്കാക്കും. യുജിസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിരുദ ബിരുദാനന്തര കോഴ്സുകൾക്കും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകൾക്കും ഇത് ബാധകമാണ്.
യുജിസി ചട്ടങ്ങൾ അനുസരിച്ച് വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദ, ബിരുദാനന്തര കോഴ്സുകളെയും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് സമാനമായ രീതിയിലുള്ള വിദ്യാഭ്യാസത്തിലൂടെ നേടുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്സുകളെയും റഗുലർ കോഴ്സിന് സമാനമായി കണക്കാക്കുമെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയ്ൻ പറഞ്ഞു.
ഓപ്പൺ ആന്റ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാംസ് ആന്റ് ഓൺലൈൻ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷൻ പ്രകാരമാണ് പുതിയ നടപടി.

