ബിജെപിയിൽ അഴിച്ചുപണി; അബുദുള്ളക്കുട്ടിയെ ലക്ഷദ്വീപിന്റെ ചുമതലകളിൽ നിന്നും മാറ്റി, കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്

ന്യൂഡൽഹി: ബിജെപിയിൽ അഴിച്ചുപണി. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകി. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നൽകിയിട്ടുള്ളത്. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല.

തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോന് നൽകി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കായിരിക്കും. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നൽകിയിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെയും മാറ്റിയിട്ടുണ്ട്.