ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ. ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നൽകാൻ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മുഖത്തെ എണ്ണമയം കുറയ്ക്കാൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് വളരെ മികച്ചതാണ്.
രാത്രിയിലെ ഉറക്ക ക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും തണുത്ത വെള്ളത്തിൽ മുഖം കഴുകണം. മുഖത്തെ സുഷിരങ്ങൾ ചെറുതാകാനും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. ചർമ്മത്തിലെ ദൃഢത നിലനിർത്താനും തണുത്ത വെള്ളം സഹായിക്കും.
തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ കരുവാളിപ്പ് അകന്ന് ചർമ്മത്തിന്റെ തിളക്കം വർദ്ധിക്കും. യുവത്വം നില നിർത്താനും ഇത് മികച്ച മാർഗമാണ്. ഐസ് ക്യൂബുകൾ മുഖത്ത് ഉരസുന്നതും വളരെ നല്ലതാണ്. ഇത് ചർമ്മത്തിന് തിളക്കം നൽകും.

