ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ന് ഇന്ത്യ വളരെ അധികം പുരോഗതി കൈവരിച്ചു കഴിഞ്ഞു. വേഗത്തിലുള്ളതും തടസ്സരഹിതവുമായ പേയ്മെന്റുകള്‍ നടത്താന്‍ ഇന്ന് സാധിക്കുന്നു. എന്നാല്‍ പലപ്പോഴും ഒരേ സമയത്തില്‍ ഇടപാടുകള്‍ വര്‍ധിക്കുമ്‌ബോള്‍ സെര്‍വര്‍ തിരക്കിലാകുന്നതിനാല്‍ പേയ്മെന്റുകള്‍ നടത്താന്‍ കഴിയാതെ വന്നേക്കാം. യുപിഐ നെറ്റ്വര്‍ക്കുകളില്‍ ട്രാഫിക് കൂടുതല്‍ ഉള്ളപ്പോള്‍ ഒന്നിലധികം യുപിഐ ഐഡികള്‍ ഉണ്ടെങ്കില്‍ അത് സഹായകരമാകും. ഗൂഗിള്‍ പേയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നാല് യുപിഐ ഐഡികള്‍ വരെ ഉണ്ടാക്കാം. ഒരേ ബാങ്കുമായി ബന്ധപ്പെട്ട ഒന്നിലധികം UPI ഐഡികളും ആകാം.
വ്യത്യസ്ത ബാങ്കുകളുമായി ഗൂഗിള്‍ പേയില്‍ അധിക യുപിഐ ഐഡികള്‍ ഉള്ളത് ഇടപാടുകള്‍ തടസ്സരഹിതവും വേഗത്തിലുള്ളതും ആക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ യുപിഐ ഐഡികള്‍ ഉണ്ടാകുമ്‌ബോള്‍ ഉപയോക്താവിന് സുഗമമായി പേയ്‌മെന്റ്‌റ് നടത്താന്‍ സാധിക്കുന്നു. ഇവ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന സംശയം പലര്‍ക്കുമുണ്ടാകാം. ഇവയില്‍ ഒരു ഐഡിയില്‍ കാലതാമസം നേരിടുകയാണെങ്കില്‍ നിങ്ങളുടെ പേയ്മെന്റിനായി ആപ്പ് ഒരു ബദല്‍ റൂട്ട് തിരഞ്ഞെടുക്കും. ഇങ്ങനെ പണമിടപാടുകള്‍ എളുപ്പത്തില്‍ നടക്കുന്നു. ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ഈ ഐഡികള്‍ ഇല്ലാതാക്കാനും കഴിയും.
ഗൂഗിള്‍ പേയിലേക്ക് മറ്റൊരു യുപിഐ ഐഡി ചേര്‍ക്കുന്നത് എങ്ങനെ?
നിങ്ങളുടെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് ഉപകരണത്തില്‍ ഗൂഗിള്‍ പേ ആപ്പ് തുറക്കുക.
ആപ്പിലേക്ക് സൈന്‍ ഇന്‍ /ലോഗിന്‍ ചെയ്യുക
സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക
പേയ്മെന്റ് രീതികള്‍ തിരഞ്ഞെടുക്കുക
പുതിയ യുപിഐ ഐഡിക്കായി നിങ്ങള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക
ഈ സമയത്ത്, ഡ്രോപ്പ്-ഡൗണ്‍ ഓപ്ഷനില്‍ നിന്ന് യുപിഐ ഐഡികള്‍ നിയന്ത്രിക്കുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
നിങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന UPI ഐഡിക്ക് അടുത്തുള്ള ‘+’ ചിഹ്നം ക്ലിക്ക് ചെയ്യുക
‘പണമടയ്ക്കാന്‍ ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക’ എന്ന ഓപ്ഷനു കീഴില്‍, പേയ്മെന്റ് രീതികള്‍ക്കായി നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന യുപിഐ ഐഡി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം

