പ്രധാനമന്ത്രി ശ്രീ സ്‌കൂൾ പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭാ യോഗം

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 14,500 ത്തിലധികം സ്‌കൂളുകളെ പ്രധാനമന്ത്രി ശ്രീ സ്‌കൂളുകളായി വികസിപ്പിക്കുന്ന പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. 2026-27 വരെയുള്ള അഞ്ച് വർഷത്തേക്ക് 18,128 കോടി രൂപ കേന്ദ്ര വിഹിതം ഉൾപ്പെടെ 27,360 കോടി രൂപ കേന്ദ്രമന്ത്രിസഭാ യോഗം വകയിരുത്തി.

പി. എം ശ്രീ സ്‌കൂളുകൾ മാതൃകാ വിദ്യാലയങ്ങളാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരീക്ഷണ ശാലകളാകുന്നത്. 18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പദ്ധതിയിൽ ഗുണഭോക്താക്കളാകുന്നത്. വിദ്യാർത്ഥികളുടെ വൈജ്ഞാനിക വികസനത്തിന് മികച്ച അദ്ധ്യാപനം ഉറപ്പാക്കുകയും ചെയ്യും.

കുട്ടികളുടെ പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങൾ, അക്കാഡമിക് കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുക, കുട്ടികളുടെ പങ്കാളിത്തത്തോടെ ആഹ്ലാദകരമായ സ്‌കൂൾ അന്തരീക്ഷം സൃഷ്ടിക്കുക, സൗരോർജ പാനലുകൾ, എൽഇഡി ലൈറ്റ്, മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ, ജൈവ കൃഷി, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്ക് രഹിത ഭൂമി, ജലസംരക്ഷണം തുടങ്ങിയവ ഉറപ്പാക്കി ഹരിത സ്‌കൂളുകളാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.