തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ കുടുംബങ്ങളിലും ഓണക്കാലത്ത് സര്‍ക്കാരിന്റെ സഹായങ്ങള്‍ എത്തിച്ചെന്നും, 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്‌തെന്നും തായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍.
’60 ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് 3,200 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഓണം പ്രമാണിച്ച് വീടുകളിലെത്തിച്ചു. അഞ്ചര ലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഓണം അലവന്‍സ് നല്‍കി. പരമ്പരാഗത തൊഴില്‍ മേഖലകളിലെ പൂട്ടി കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2,000 രൂപ എക്‌സ് ഗ്രേഷ്യ ധനസഹായം നല്‍കി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബോണസ്/ ഉത്സവ ബത്ത/ അഡ്വാന്‍സ് അനുവദിച്ചു. 4000 രൂപ ബോണസും 2750 രൂപ ഓണം അലവന്‍സും 15,000 രൂപ ഓണം അഡ്വാന്‍സും നല്‍കി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ ഓണം ഉത്സവബത്ത നല്‍കി’- മന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

