ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഗാനവും ചിഹ്നവും അനാച്ഛാദനം ചെയ്തു

അഹമ്മദാബാദ്: മുപ്പത്താറാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഗാനവും ചിഹ്നവും അഹമ്മദാബാദിലെ ട്രാന്‍സ് സ്‌റ്റേഡിയയിലെ ഇ.കെ.എ അരീനയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തത്. ഇന്ത്യ ഒന്നിക്കും ഇന്ത്യ ജയിക്കും എന്ന ആശയമാണ് ഗെയിംസിന്റെ ഔദ്യോഗിക ഗാനം ഉള്‍ക്കൊള്ളുന്നത്. ആലപിച്ചത് ബോളിവുഡ് ഗായകന്‍ സുഖ്വീന്ദര്‍ സിംഗ് ആണ്.

സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെ ഗുജറാത്തിലെ ആറ് നഗരങ്ങളിലാണ് രാജ്യത്തെ ഏ?റ്റവും വലിയ കായിക മാമാങ്കം. കായിക താങ്ങളും ഒഫീഷ്യല്‍സും ഉള്‍പ്പെടെ 12,000ത്തിലധികം പേര്‍ ഗെയിംസിന്റെ ഭാഗമാകും.

ഗുജറാത്ത് മുഖ്യമന്ത്‌റി ഭൂപേന്ദ്ര പട്ടേല്‍, യുവജനകാര്യ- കായിക മന്ത്രി അനുരാഗ് താക്കൂര്‍, ഗുജറാത്ത് കായിക മന്ത്‌റി ഹര്‍ഷ് സംഘവി, ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത ഉള്‍പ്പെടെ രാഷ്ട്രീയ കായിക ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.