ഹിന്ദിയിലും സൂപ്പര്‍ ഹിറ്റായി മാറി ദുല്‍ഖറിന്റെ ‘സീതാരാമം’. ചിത്രം മറ്റുള്ള ഭാഷകളിലും സൂപ്പര്‍ഹിറ്റായിരുന്നു. ഹനു രാഘവപുടിയുടെ നേതൃത്വത്തില്‍, രശ്മിക മന്ദാനയും അഭിനയിക്കുന്ന ‘സീതാ രാമം’, യുദ്ധം, അതിര്‍ത്തികള്‍, മതം എന്നിവയെക്കാള്‍ പ്രധാനം മനുഷ്യത്വമാണെന്ന വസ്തുത കാണിക്കുന്നു.
1964 ലെ പശ്ചാത്തലത്തില്‍, കാശ്മീര്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ലഫ്. റാം എന്ന സൈനിക ഉദ്യോഗസ്ഥന്‍ സീത മഹാലക്ഷ്മിയില്‍ നിന്ന് അജ്ഞാത പ്രണയലേഖനങ്ങള്‍ സ്വീകരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സീതയെ കണ്ടെത്തി തന്റെ പ്രണയം ഏറ്റുപറയാനുള്ള ദൗത്യത്തിലാണ് രാമന്‍. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഇതിനോടകം ബ്ലോക്ക്ബസ്റ്റര്‍ ആയിട്ടുള്ള ചിത്രം ഹിന്ദിയില്‍ സെപ്റ്റംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

