ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളുടെ അളവ് സ്വാഭാവികമായി വർധിപ്പിക്കാനും വിവിധ രോഗങ്ങളെ തടയാനും സസ്യാഹാരത്തിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ സഹായിക്കുന്നു. രക്തസമ്മർദ്ദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ കുറയ്ക്കാൻ സഹായിക്കും. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടവും പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, സോഡിയം എന്നിവ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് മികച്ച ആരോഗ്യം നൽകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ മികച്ച വെജിറ്റേറിയൻ പ്രോട്ടീനുകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹെംപ് സീഡ്
പ്രോട്ടീന്റെ പൂർണ്ണമായ ഉറവിടമാണ് ഹെംപ് സീഡ്. എല്ലാ അവശ്യ അമിനോ ആസിഡുകളും ഇതിൽ നിന്നും ലഭിക്കും. എല്ലാ പ്രോട്ടീനുകളുടെയും നിർമ്മാണ ബ്ലോക്കുകളാണ് അമിനോ ആസിഡുകൾ.
പാൽ ഉത്പന്നങ്ങൾ
കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ എന്നിവയുടെ മികച്ച സംയോജനമാണ് പാൽ ഉത്പന്നങ്ങൾ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പാലിലെ കൊഴുപ്പ് ആരോഗ്യകരമല്ല. കലോറി വർദ്ധിപ്പിക്കുകയും ചെയ്യും.
പയറുവർഗങ്ങൾ
കുറഞ്ഞ കാർബ് അല്ലെങ്കിൽ കെറ്റോജെനിക് ഡയറ്റ് പിന്തുടരുന്നവർക്ക് പയറുവർഗത്തിൽപ്പെട്ട ഭക്ഷണങ്ങളും ബീൻസ് ഉൾപ്പെടെയുള്ളവയെയും ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും രക്തത്തിൽ ആഗിരണം ചെയ്യപ്പെടുന്നില്ല. അവ പ്രിബയോട്ടിക് നാരുകളുടെ ഉറവിടം കൂടിയാണ്.
നട്സ്
താരതമ്യേന കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ നട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ നട്സുകളിൽ ഒന്നാണ് ബദാം.

