ഓണക്കാലമായതോടെ ആവശ്യക്കാര്‍ കൂടിയതിനാല്‍ തമിഴ്നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയര്‍ന്നു തുടങ്ങി. തേവാരം, ചിന്നമന്നൂര്‍,കമ്പം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കന്‍ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്.
അതേസമയം, കഴിഞ്ഞയാഴ്ച വരെ വില കുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമെടുത്തതോടെ വില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇടനിലക്കാര്‍ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ എന്നത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നല്‍കേണ്ടി വരില്ലെന്നാണ് തമിഴ്നാട്ടില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

