ന്യൂയോര്‍ക്ക്; യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സ്പെയിന്റെ റാഫേല്‍ നദാല്‍ ഫാബിയോ ഫോഗിനിയെ 2-6, 6-4, 6-2, 6-1ന് തകര്‍ത്ത് മൂന്നാം റൗണ്ടില്‍ കടന്നു. മൂന്നാം റൗണ്ടില്‍ റിച്ചാര്‍ഡ് ഗാസ്ഗെറ്റാണ് എതിരാളി.
മറ്റ് മത്സരങ്ങളില്‍ 7-ാം കാമറൂണ്‍ നോറീ, 15-ാം സീഡ് മാറിന് സിലിക്, മൂന്നാം സീഡ് അല്‍കാരിസ് ഗാര്‍ഫിയ, 11-ാം സീഡ് ജെ.സിന്നര്‍, 19-ാം സീഡ് ഡേവിഡ് ഷാപ്പാലോവ്, 26-ാം ലോറെന്‍സോ മുസേറ്റി, റിച്ചാര്‍ഡ് ഗ്വാസ്കെറ്റ്, ഡിഗോ ഷാറ്റ്സ്മാന്‍, ഫ്രാന്‍സ് തിയോഫേ, ഇല്ല്യാ ഇവാഷ്ക എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.
മത്സരത്തിനിടെ മൂക്കിന് പന്തുകൊണ്ടുള്ള പരിക്ക് തന്റെ അടുത്ത മത്സരത്തിലെ പ്രകടനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് നദാല്‍ പറഞ്ഞു. കൊറോണ വാക്സിന് എടുക്കില്ലെന്ന് തീരുമാനിച്ചതിനാല്‍ സെര്‍ബിയയുടെ താരം നൊവാക് ജോക്കോവിച്ച് മത്സരിക്കാത്ത ടൂര്‍ണമെന്റില്‍ ജയസാദ്ധ്യത നദാലിനാണ്.

