‘ലാസ്റ്റ്പാസി’ന്റെ പാസ്വേഡ് തകര്‍ത്ത് ഹാക്കര്‍മാര്‍

ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ്വേഡ് മാനേജിംഗ് ആപ്പയ ‘ലാസ്റ്റ്പാസി’ന്റെ പാസ്വേഡ് തകര്‍ത്ത് ഹാക്കര്‍മാര്‍. സുരക്ഷിത പാസ്വേഡ് കണ്ടെത്താന്‍ ഇന്ന് ഭൂരിഭാഗം പേരും ലാസ്റ്റ്പാസിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്. ലാസ്റ്റ്പാസിന്റെ സോഴ്‌സ് കോഡിലേക്ക് ഹാക്കര്‍മാര്‍ പ്രവേശിക്കുകയും പിന്നീട് പാസ്വേഡ് തകര്‍ത്തെന്നുമാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ലാസ്റ്റ്പാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പാണ് ലാസ്റ്റ്പാസില്‍ സംശയാസ്പദമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയത്. അതേസമയം, ഹാക്കിംഗ് നടന്നിട്ടുണ്ടെങ്കിലും ലാസ്റ്റ്പാസിന്റെ പ്രോഡക്ടുകളും സേവനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു. ഏകദേശം 3.3 കോടിയിലധികം ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷന് ഉള്ളത്.

ലാസ്റ്റ്പാസ് ഉപയോക്താക്കളുടെ മാസ്റ്റര്‍ പാസ്വേഡ് സൂക്ഷിക്കാറില്ല. അതിനാല്‍, ഹാക്ക് ചെയ്ത ഡാറ്റയില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.