കണ്ണൂര്‍: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്.
‘ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാതിരിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്? ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അതാര് കൊടുക്കണമെന്ന് മാനേജ്മെന്റും ഗവണ്മെന്റും തീരുമാനിക്കണം. അതല്ലാതെ കൂപ്പണ്‍ കൊടുക്കുന്നതോ റേഷന്‍ കൊടുക്കുന്നതോ ശരിയായ നിലപാടല്ല. കെഎസ്ആര്‍ടിസിയിലെ ’12 മണിക്കൂര്‍ തൊഴില്‍ സമയം’ സിപിഐ ചര്‍ച്ച ചെയ്തിട്ടില്ല. എല്ലാ ട്രേഡ് യൂണിയനുകളും ഈ നീക്കത്തിനെതിരാണ്. സിപിഐക്കും അതേ നിലപാട് തന്നെയാണ്. തിങ്കളാഴ്ച അംഗീകൃത സംഘടനകളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഈ വിഷയത്തിലെ സിപിഐ നിലപാട് പറയാം’- കാനം പറഞ്ഞു.

