രാജ്യത്ത് വാട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് ഇന്റര്‍നെറ്റ് ടെലിഫോണ്‍ കോളുകള്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ടെലികോം കമ്ബനികളെ പോലെ ആപ്പുകള്‍ക്കും സര്‍വീസ് ലൈസന്‍സ് ഫീ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.
രാജ്യത്തെ ടെലികോം സേവന ദാതാക്കളും, ഇന്റര്‍നെറ്റ് കോള്‍ നല്കുന്ന വാട്സ്ആപ്പ് പോലെയുള്ള മറ്റ് ആപ്പുകളും നടത്തുന്നത് ഒരു സേവനങ്ങള്‍ തന്നെയാണ്. എന്നാല്‍, രണ്ട് വിഭാഗങ്ങള്‍ക്കും വ്യത്യസ്ഥ നിയമങ്ങളാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കും ഒരേ നിയമം നടപ്പാക്കണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നടപടിയുമായി എത്തിയിട്ടുള്ളത്.

