തല്ലിത്തകര്‍ത്ത് സൂര്യകുമാര്‍; ഫോമിലേക്കുയര്‍ന്ന് കോഹ്ലി; ഏഷ്യാകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം

ദുബായ്: ഏഷ്്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹോങ്കോംഗ് പരമാവധി നന്നായി പൊരുതിയെങ്കിലും വമ്ബന്‍മാരായ ടീം ഇന്ത്യയെ മറികടക്കാന്‍ അവര്‍ക്കായില്ല. 192 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ അവര്‍ക്ക് അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ 152 നേടാനേ കഴിഞ്ഞുളളു.

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(21) 39 പന്തുകളില്‍ നിന്ന് 36 റണ്‍സ് മാത്രം നേടിയ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റ് നഷ്ടപ്പെടുത്തി 192 റണ്‍സ് നേടി. 44 പന്തില്‍ 59 റണ്‍സ് കൊഹ്ലി നേടി. എന്നാല്‍ വെടിക്കെട്ട് ബാറ്റിംഗ് തീര്‍ത്ത് ടീം ഇന്ത്യന്‍ ടോട്ടല്‍ 192 എത്തിച്ചത് സൂര്യകുമാര്‍ യാദവാണ്. 26 പന്തില്‍ ആറ് സിക്സും ആറ് ഫോറുമടക്കം 68 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. കളിയിലെ കേമനും സൂര്യയാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗിനായി ബാബര്‍ ഹയാത്(41),കിഞ്ചിത് ഷാ(30), സീഷാന്‍ അലി(26 നോട്ടൗട്ട്), സ്‌കോട് മക്കെന്നി(8 പന്തില്‍ പുറത്താകാതെ 16) എന്നിവ പൊരുതിയെങ്കിലും 152ല്‍ പോരാട്ടം അവസാനിച്ചു. 15 റണ്‍സ് വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജഡേജയും ഹോങ്കോംഗിനെ പിടിച്ചുകെട്ടി