സ്‌പെഷ്യൽ മാര്യേജ് ആക്ട്; അപേക്ഷകരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. മലയാളി യുവതി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

വിവരങ്ങൾ അടങ്ങിയ നോട്ടീസ് പൊതുയിടങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. മലയാളിയായ ആതിര ആർ മേനോനാണ് ഹർജി സമർപ്പിച്ചത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കമുള്ള ചട്ടങ്ങൾ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. പൊതുതാത്പര്യ ഹർജിയിലൂടെ നിയമത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.