അമിത് ഷായുമായി പിണറായിക്ക്‌ അടുത്ത ബന്ധം; നെഹ്‌റു ട്രോഫിക്ക് ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ടെന്ന് എം. കെ മുനീര്‍

കോഴിക്കോട്: നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ടാണെന്നും അമിത് ഷായുമായി പിണറായി വിജയന് അടുത്ത ബന്ധമുണ്ടെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എല്‍ എയുമായ എം.കെ മുനീര്‍ പറഞ്ഞു.

‘ലാവലിന്‍ കേസ് വിചാരണയും അമിത് ഷായുടെ വരവും തമ്മില്‍ ബന്ധമുണ്ട്. അമിത് ഷായെ നേരത്തെയും മുഖ്യമന്ത്രി രാജകീയമായാണ് കൊണ്ടുവന്നത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് തന്നെ അമിത് ഷായുടെ വിമാനം ഇറക്കാന്‍ സൗകര്യം കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള സി പി എം – ബി ജെ പി ബന്ധം കൂടിയാണ് ഇപ്പോഴുള്ളത്. ഇതിന്റെ പ്രതിഫലനം അടുത്ത തിരഞ്ഞെടുപ്പുകളില്‍ കാണാം. മലയാളികളെ ധ്രുവീകരിക്കാനുള്ള ബി ജെ പി നീക്കത്തിന് സി പി എം സഹായം ചെയ്യുകയാണ്’- മുനീര്‍ ചൂണ്ടിക്കാട്ടി.