ലൗസേന്‍ ഡയമണ്ട് ലീഗില്‍ തിളങ്ങി നീരജ് ചോപ്ര

ലൗസേന്‍: ലൗസേന്‍ ഡയമണ്ട് ലീഗില്‍ ജാവലിനിലെ ഇന്ത്യന്‍ ഇതിഹാസം നീരജ് ചോപ്ര ഒന്നാമതെത്തി. 89.09മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് ലൗസേന്‍ ലെഗ്ഗില്‍ ഒന്നാമതെത്തി സൂറിച്ചില്‍ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ്. പരിക്കില്‍ നിന്ന് മോചിതനായ ശേഷം നീരജ് പങ്കെടുക്കുന്ന ആദ്യ മീറ്റായിരുന്നു ഇത്. ഒളിമ്ബിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് കഴിഞ്ഞ ലോക അത്ലറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിരുന്നു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്ന നീരജിന് എന്നാല്‍ കഴിഞ്ഞയിടെ ബര്‍മിംഗ്ഹാമില്‍ നടന്ന ഗെയിംസില്‍ പരിക്കിനെ തുടര്‍ന്ന് പങ്കെടുക്കാനായിരുന്നില്ല. ലൗസേനില്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.09 ദൂരം കണ്ടെത്തി.