തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചു.
‘ബിജെപി സമാധാനം തകര്‍ക്കുകയാണ്. പ്രകോപനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നു. കഷ്ടകാലത്തിന് ബിജെപിക്ക് ഇവിടെ 35 കൗണ്‍സിലര്‍ ഉണ്ടായിപ്പോയി. അതാണിപ്പോ അനുഭവിക്കുന്നത്. വഞ്ചിയൂരില്‍ ആസൂത്രിതമായി ആര്‍എസ്എസുകാര്‍ അക്രമമുണ്ടാക്കിയതാണ്. സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ വീഴരുത്. ശബ്ദം കേട്ട് പുറത്തിറങ്ങിയാല്‍ ഓഫീസ് ജീവനക്കാര്‍ ആക്രമിക്കുക എന്നതും ലക്ഷ്യമായിരുന്നു. തുടര്‍ച്ചയായി പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമം നടക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ കലാപ ലക്ഷ്യം കരുതിയിരിക്കണം. എകെജി സെന്റര്‍ പ്രതിക്ക് വേണ്ടി ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഫലം ഉണ്ടാകും’- ഇ.പി ചൂണ്ടിക്കാട്ടി.
അതേസമയം, പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ബൈക്കുകളില്‍ എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. അക്രമികളെ പിടിക്കാന്‍ പോലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.

