ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പാൽ. സമീകൃതാഹാരം എന്നാണ് പാൽ അറിയപ്പെടുന്നത്. പോഷക ഘടകങ്ങൾ ഏറെയുള്ള ഭക്ഷണമാണ് പഴം. എന്നാൽ, പാലും പഴവും ഒരുമിച്ച് കഴിക്കാമോയെന്ന സംശയം പലർക്കുമുണ്ട്. ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പഴത്തിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. പാലിൽ ധാരാളം കാത്സ്യവുമുണ്ട്. അതുകൊണ്ട് തന്നെ, ഇവ രണ്ടും ചേർന്നാൽ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിക്കും.
പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് മൂലം അമിതമായി ഭക്ഷണം കഴിക്കാൻ കഴിയില്ല. ഇത് മൂലം അമിതവണ്ണക്കാരുടെ വണ്ണം കുറയാൻ സഹായിക്കും. പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി കുറയാനും സഹായിക്കും. ഉന്മേഷത്തിനും, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഒരുമിച്ച് ലഭിക്കാനും പാലും പഴും കഴിക്കുന്നത് സഹായിക്കും. മസിലുകളുടെ ആരോഗ്യത്തിനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

