ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കാം; രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം…..

ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് രോഗപ്രതിരോധ ശേഷി. മികച്ച രോഗപ്രതിരോധ ശേഷിയുള്ളവർക്ക് രോഗങ്ങളോട് പോരാടാൻ കഴിയും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇഞ്ചി

ജിഞ്ചറോൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളും ഇഞ്ചിയിൽ ധാരാളമായുണ്ട്. ശരീരത്തിൽ ഓക്‌സിജന്റെ മികച്ച രക്തചംക്രമണം ഉറപ്പാക്കാൻ ഇഞ്ചി സഹായിക്കുന്നു. വൈറസുകളോടും ബാക്ടീരിയകളോടും പോരാടാനുള്ള കഴിവും ഇഞ്ചിയ്ക്കുണ്ട്.

കുരുമുളക്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് കുരുമുളക്. കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആസ്ത്മ പോലുള്ള ശ്വസന സംബന്ധമായ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. കറികളിലും സൂപ്പുകളിലുമൊക്കെ കുരുമുളക് ചേർക്കുന്നത് വളരെ നല്ലതാണ്.

ഗ്രീൻ ടീ

ഗ്രീൻ ടീയ്ക്ക് ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റി കാർസിനോജെനിക് ഗുണങ്ങളുണ്ട്. പോളിഫിനോളും ഗ്രീൻ ടീയിൽ ധാരാളമായുണ്ട്. ഗ്രീൻ കുടിക്കുന്നതിലൂടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർദ്ധിക്കും.

വെളുത്തുള്ളി

ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ സിങ്ക് ലഭിക്കും. ദൈനംദിന ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ആരോഗ്യം നേടുകയും ചെയ്യും.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായുണ്ട്. ജലദോഷം,പനി തുടങ്ങിയ രോഗങ്ങളെ സിട്രസ് പഴങ്ങൾ ചെറുക്കും.

കൂൺ

ബാക്ടീരിയ, വൈറസ് എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ കൂണിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ വിറ്റാമിൻ ഡി, സെലിനിയം, വിറ്റാമിൻ ബി എന്നിവയും കൂണിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.