സ്മാര്‍ട്ട് ഫോണുകളില്‍ നാം പലതരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. എന്നാല്‍, ഇവയുടെ സുരക്ഷ എത്രമാത്രമാണെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. അത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട് .അതുകൊണ്ടാണ് കഴിവതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്ന് പറയുന്നത്.
ഏതെങ്കിലും ആപ്ലിക്കേഷനുകളില്‍ വൈറസ് ഉണ്ട് എന്ന് ഗൂഗിള്‍ ഡിറ്റെക്റ്റ് ചെയ്തു കഴിഞ്ഞാല്‍ അതിനെ ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യന്നതായിരിക്കും. അതുകൊണ്ടു തന്നെ സ്മാര്‍ട്ട് ഫോണുകളുടെ സുരക്ഷമുന്‍നിര്‍ത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ നോക്കുക.
ഇപ്പോള്‍ ഇതാ വീണ്ടും ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും കുറച്ചു ആപ്ലികേഷനുകള്‍ നീക്കം ചെയ്തിരിക്കുന്നു. വൈറസ് ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ആപ്ലികേഷനുകള്‍ നീക്കം ചെയ്തിരിക്കുന്നത്.
PIP Pic Camera Photo Editor
Wild & Exotic Animal Wallpaper
Zodi Horoscope – Fortune Finder
PIP Camera 2022
Magnifier Flashlight

